കയ്യിലെ തരിപ്പ് നിസ്സാരമല്ല : ശരീരം നല്‍കുന്ന അപകട സൂചന


ശരീരത്തിലെ പല രോഗങ്ങളുടെയും ലക്ഷണങ്ങൾ നമ്മൾ അവഗണിക്കാറുണ്ട്. ഇതുമൂലം ചെറിയ ചികിത്സയിലൂടെ പരിഹരിക്കേണ്ട രോഗങ്ങൾ അപകടാവസ്ഥയിലേക്ക് ചെല്ലാറുണ്ട്. ഇതുപോലെ ഒന്നാണ് കൈകളിലെ തരിപ്പ്. കൈകളില്‍ കഴപ്പും പെട്ടെന്നു തരിപ്പും ചുളുചുളെ സൂചി കുത്തുന്ന വേദനയുമെല്ലാം പലപ്പോഴും പലര്‍ക്കും അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇതൊന്നും അത്ര കാര്യമായി എടുക്കാത്തവരാണ് പലതും.

നിസാരമാക്കി തള്ളിക്കളയുന്നവര്‍. കയ്യൊന്നു കുടഞ്ഞും അമര്‍ത്തിപ്പിടിച്ചുമെല്ലാം ഇതിനു പരിഹാരം കണ്ടെത്തി അടുത്ത പണിയിലേയ്ക്കു തിരിയുന്നവര്‍.ഇത് ഒരു രോഗം തന്നെയാണ്. വേണ്ട ചികിത്സയെടുത്തില്ലെങ്കില്‍ ഗുരുതരമായി മാറാവുന്ന ഒരു രോഗം. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്നാണ് ഈ പ്രത്യേക രോഗം അറിയപ്പെടുന്നത്. 30 മുതല്‍ 60 വയസു വരെ പ്രായമുളളവരിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. പ്രധാനമായും സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടു വരുന്നത്.

കൈനീളത്തില്‍ പോകുന്ന കയ്യിന്റെ മീഡിയന്‍ നെര്‍വില്‍ അഥവാ നാഡിയില്‍ ഉണ്ടാകുന്ന മര്‍ദ്ദമാണ് ഇതിനു കാരണമാകുന്നത്. കൈ തിരിച്ചും മറിച്ചും കയ്യിനു കൂടുതല്‍ മര്‍ദം നല്‍കിയും ജോലി ചെയ്യുന്നവരിലാണ് ഇതു പ്രത്യേകിച്ചും കണ്ടു വരുന്നത്. ചില സാഹചര്യത്തിൽ പ്രമേഹ രോഗബാധിതര്‍ക്ക് ഇതുണ്ടാകാറുണ്ട്. പ്രമേഹം നാഡികളെ ബാധിയ്ക്കുന്നതാണ് ഇതിനുള്ള കാരണം. ഇതുപോലെ സന്ധിവാതം, അമിത വണ്ണം, ഹൈപ്പോ തൈറോയ്ഡ് തുടങ്ങിയവയും ഇതിനുള്ള കാരണങ്ങളാണ്.

സ്ഥിരം മദ്യപിയ്ക്കുന്നത് ഇതിനുള്ള കാരണമാണ്. കൈ ഉപയോഗിച്ചുള്ള പ്രത്യേക ജോലികള്‍ കൊണ്ട് ടണലിന്റെ വിസ്താരം കുറയുന്നതാണ് ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം. നെര്‍വ് കണ്ടക്ഷന്‍ സ്റ്റഡി എന്നൊരു ടെസ്‌ററാണ് ഇതിന്റെ ആക്കമറിയാന്‍ നല്ലത്.തുടക്കത്തില്‍ കണ്ടെത്തിയാല്‍ വ്യായാമങ്ങളിലൂടെയും മറ്റും ഇതിനു പരിഹാരം കണ്ടെത്തുവാന്‍ സാധിയ്ക്കും. എന്നാല്‍ അല്‍പം കൂടി കഴിഞ്ഞാല്‍ സര്‍ജറിയിലൂടെ ഇതിനു പരിഹാരം കണ്ടെത്താം. എന്നാല്‍ ഇത്തരം പ്രശ്‌നം അവഗണിച്ചാല്‍ പിന്നീട് കൈകളിലെ മസിലുകള്‍ പൂര്‍ണമായും നശിച്ചു പോകും.

കൈ കൊണ്ട് ഒരു ചെറി വടി പോലും എടുക്കാന്‍ ആകാത്ത അവസ്ഥ വരികയും ചെയ്യും.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ ബി ടു കൊടുക്കുന്നതും ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിനു പുറമേ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ക്യാന്‍സര്‍ ട്യൂമറുകള്‍, കിഡ്‌നി പ്രശ്‌നങ്ങള്‍, സ്‌ട്രോക്ക്, മള്‍ട്ടിപ്പിള്‍ സിറോസിസ്, പെരിഫെറല്‍ ആര്‍ട്ടെറി തുടങ്ങിയ പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ് കയ്യിലുണ്ടാകുന്ന മരവിപ്പും മറ്റും.