സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രം

[ad_1]

സ്ഥിരമായി സാമ്പത്തിക വിഷമം അനുഭവിക്കുന്നവർ ലക്ഷ്മീ പ്രീതി വരുത്തിയാൽ ഉറപ്പായും ദോഷശമനം കൈവരിക്കുവാൻ സാധിക്കും. മുജ്ജന്മകൃത കർമ്മങ്ങളുടെ സഞ്ചിതമായ തുകയാണ് ദാരിദ്ര്യ ദുഃഖത്തിന്റെ ഒരു കാരണം . ഇങ്ങനെയുള്ളവരുടെ ഇഡ- പിംഗള നാഡികൾ ഋണ ശക്തിയാൽ (negative forces) ബന്ധിതമായിരിക്കും. ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം പരാജയപ്പെടുക , പ്രവൃത്തികളിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുക, അതിൽ നിന്നുള്ള ഒളിച്ചോട്ടം എന്ന നിലയിൽ ലഹരിവസ്തുക്കൾക്കടിമപ്പെടുക , ക്രമേണ നിത്യ ദാരിദ്ര്യത്താൽ നശിക്കുക ഇവയൊക്കെയായിരിക്കും ഫലങ്ങൾ.

ഈ സ്ഥിതിയിൽ നിന്ന് ഇഡ- പിംഗള നാഡികളെ ശുദ്ധമാക്കി ഋണ മോചനം സാദ്ധ്യമാക്കുന്നതിന് (to increase positive energy ) ഉപാസിക്കേണ്ട മൂർത്തിയാണ് മഹാലക്ഷ്‌മി . മഹാലക്ഷ്മിയുടെ നിരവധി മന്ത്രങ്ങളിൽ നിന്ന് ക്ഷിപ്രഫല പ്രാപ്തിനൽകുന്ന ഒരു മന്ത്രമാണിവിടെ ചേർക്കുന്നത്. കഴിയുന്നത്ര മന:ശരീര , ഭക്ഷണ ശുദ്ധിയോടെ ജപിക്കുക ഉപാസനയായിത്തന്നെ കണക്കാക്കി ( ഉപാസന എന്നാൽ അടുത്തിരിക്കുക എന്നർഥം ) മഹാലക്ഷ്മിയെ ഭജിക്കുക.

ശ്രീ മഹാലക്ഷ്മീ മന്ത്രം :
ശ്രീം ഓം നമോ ഭഗവതീ
സർവ സൌഭാഗ്യ ദായിനീം
ശ്രീം ശ്രീവിദ്യൈ മഹാ വിഭൂത്യൈ സ്വാഹാ
ഐം ശ്രീം ഹ്രീം ക്ലീം മഹാലക്ഷ്മ്യൈ നമ:

ഏകദേശം 41 ദിവസത്തെ ജപം കൊണ്ട് സാമ്പത്തിക പുരോഗതി കൈവരിക്കുന്നത് അനുഭവിക്കാം. സ്ത്രീകൾ മാസമുറക്കാലം ഒഴിവാക്കി ജപിക്കുവാൻ ശ്രദ്ധിക്കുക. ഉചിതമായി തോന്നുന്നവർക്ക് പരീക്ഷിച്ച് നന്മയിലേക്ക് മുന്നേറാം.മൂന്ന് നാഴികയാണ് ( 72 മിനിറ്റ് ) ജപദൈർഘ്യം പറഞ്ഞിരിക്കുന്നത് . ശ്രദ്ധയോടെ എത്ര കൂടുതൽ ജപിക്കുന്നുവോ അത്രയും നന്ന് . ജപാവസാനം വെളുത്ത പുഷ്പം ജലം കൂട്ടി നിലവിളക്കിന്റെ ചുവട്ടിൽ അർപ്പിക്കുക .

[ad_2]