ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട്


ഓരോ വ്യക്തിയും ഏറ്റവും അധികം പ്രാധാന്യം നല്‍കുന്ന ദിനമാണ് പിറന്നാള്‍. എന്ന് കേക്ക് മുറിക്കലും പാര്‍ട്ടികളുമായി മാറിയിരിക്കുന്ന ഒരു ആഘോഷമാണ് പിറന്നാള്‍ എങ്കില്‍ ഈ ദിനം നടത്തേണ്ട വഴിപാടുകളെക്കുറിച്ച് അറിയാം.

ഹിന്ദുമത വിശ്വാസികള്‍ ജന്മദിനത്തിൽ ക്ഷേത്രദർശനം നടത്തുകയും പുഷ്‌പാഞ്‌ജലി, പായസം എന്നീ വഴിപാടുകൾ നടത്തുകയും ചെയ്യാറുണ്ട്. എന്നാൽ പിറന്നാൾ ദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാടാണ് ധാര. ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു. ജലധാരയാണ് സാധാരണ നടത്താറ്. രോഗപരിഹാരത്തിനുള്ള വഴിപാടാണ് ധാര .അത് പിറന്നാൾ ദിനത്തിൽ ഭഗവാന് സമർപ്പിക്കുന്നത് ആയുരാരോഗ്യവർധനയ്ക്ക് ഉത്തമമെന്നാണ് വിശ്വാസം.

മഹാദേവന് സമർപ്പിക്കുന്ന ധാരയിൽ നക്ഷത്രജാതന്റെ പേരിലും നാളിലും മൃത്യുഞ്ജയ അർച്ചനയുണ്ട് .ധാരയുടെ പ്രസാദമായി ലഭിക്കുന്ന പായസം പിറന്നാൾ ദിനത്തിൽ കഴിക്കുന്നത് ഉത്തമമാണ്.