വീട്ടിൽ ലാഫിംഗ് ബുദ്ധ വെച്ചാൽ എന്തൊക്കെയാണ് ഫലങ്ങളെന്നും എന്തിനെയൊക്കെ പ്രതിനിധീകരിക്കുന്നുവെന്നും അറിയാം


ലാഫിംഗ് ബുദ്ധ പല തരത്തിലുള്ളതുണ്ട്. ഓരോന്നും ഒരോ സൗഭാഗ്യത്തേയാണ് പ്രതിനിധീകരിയ്ക്കുന്നതും. ഏതൊക്കെ ലാഫിംഗ് ബുദ്ധ എന്തിനെയൊക്കെ പ്രതിനിധീകരിയ്ക്കുന്നുവെന്നതിനെക്കുറിച്ചും ഏതു രീതിയിലാണ് ഇവ വയ്‌ക്കേണ്ടതെന്നതിനെക്കുറിച്ചും കൂടുതലറിയാം.

കുട്ടികള്‍ക്കൊപ്പം കളിയ്ക്കുന്ന ലാഫിംഗ ബുദ്ധയുണ്ട്. ഇത് സൂചിപ്പിയ്ക്കുന്നത് സ്വര്‍ഗത്തില്‍ നിന്നുള്ള സൗഭാഗ്യമെന്നതാണ്. സൗഭാഗ്യവും പൊസറ്റീവ് എനര്‍ജിയുമാണ് ഫലം. ബൗളിനോടു കൂടിയുള്ള ലാഫിംഗ് ബുദ്ധയുണ്ട്. ദ്രവ്യഭാഗ്യവും ആത്മീയജ്ഞാനവും സൂചിപ്പിയ്ക്കുന്ന ഒന്നാണത്. ഫാന്‍ സഹിതമുള്ള ലാഫിംഗ് ബുദ്ധയുണ്ട്. ഇത് സന്തോഷത്തെ സൂചിപ്പിയ്ക്കുന്നു. ഫാന്‍ വീശി ബുദ്ധ പ്രശ്‌നങ്ങള്‍ അകറ്റുമെന്ന സൂചനയാണ് നല്‍കുന്നത്.

സഞ്ചി സഹിതമുള്ള ലാഫിംഗ് ബുദ്ധയുമുണ്ട്. ഇതിന്റെ ഒരു വിശദീകരണം ആളുകളുടെ സങ്കടങ്ങള്‍ ചിരിക്കും ബുദ്ധന്‍ സഞ്ചിയില്‍ ശേഖരിച്ച് ആളുകള്‍ക്കു സന്തോഷം നല്‍കുന്നുവെന്നാണ്. ഇത് പണത്തിന്റെ സൂചനയായും കണക്കാക്കപ്പെടുന്നുണ്ട്. ബാഗില്‍ സ്വര്‍ണവുമായുള്ള ബുദ്ധ ഐശ്വര്യത്തിന്റെ സൂചനയാണ്.

വലതു തോളില്‍ ബാഗും ഇടതു തോളില്‍ ഫാനുമായുള്ള ബുദ്ധ യാത്രകളില്‍ സംരക്ഷണം നല്‍കുമെന്നാണ് വിശ്വാസം. സ്വര്‍ണക്കട്ടി കയ്യില്‍ പിടിച്ചിരിയ്ക്കുന്ന ലാഫിംഗ് ബുദ്ധ പണവും സൗഭാഗ്യവുമാണ് സൂചിപ്പിയ്ക്കുന്നത്. ഇരിയ്ക്കുന്ന ബുദ്ധന്‍ സ്‌നേഹത്തേയും ബാലന്‍സ് ചെയ്ത ചിന്തകളുടേയും പ്രതിബിംബമാണ്. നില്‍ക്കുന്ന ബുദ്ധന്‍ പണവും സന്തോഷവും സൂചിപ്പിയ്ക്കുന്നു.