പിതൃദോഷത്തിനുള്ള കാരണങ്ങളും അതിനുള്ള പരിഹാര മാർഗ്ഗങ്ങളും അറിയാം

[ad_1]

ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം. പിതൃദോഷമുള്ളവർക്ക് അത് സ്വന്തം അനുഭവങ്ങളിൽക്കൂടി ബോധ്യമാകുമെന്നാണ് വിശ്വാസം.

പിതൃദോഷത്തിനുള്ള കാരണങ്ങൾ

*വയസ്സ്കാലത്ത് മാതാപിതാക്കളെ ശരിയായി സംരക്ഷിക്കാതിരിക്കുക.

*മാതാപിതാക്കളോട് സ്നേഹാദരവ് പ്രകടിപ്പിക്കാതെ ക്രൂരവാക്കുകളാൽ വേദനിപ്പിക്കുക.

*മറ്റുള്ളവരുടെ വാക്ക് കേട്ട് മാതാപിതാക്കളെ ശ്രദ്ധിക്കാതിരിക്കുക.

*ഭക്ഷണം നൽകാതിരിക്കുക. അവരുടെ മനസ്സിനെ നിരന്തരം വിഷമിപ്പിക്കുക.

പരിഹാര മാർഗ്ഗങ്ങൾ

*പിതൃകർമം വേണ്ടവിധം അനുഷ്ഠിക്കുന്നതാണ് ഇതിന് പരിഹാരം.

*ജീവിച്ചിരിക്കുമ്പോൾ അച്ഛനമ്മമാരെ സ്നേഹിക്കുക, അവർക്കു കരുതൽ നൽകുക.

*‘ഞാൻ വീണു കിടന്നാൽ എൻ്റെ മകനോ മകളോ എന്നെ സംരക്ഷിച്ചു കൊള്ളും’ എന്ന് അച്ഛനോ അമ്മയ്ക്കോ വിശ്വാസം ഉണ്ടായാല്‍ അതിൽ മാത്രമേ പുണ്യമുള്ളൂ.

*പിതൃമോക്ഷത്തിനായി ശ്രാദ്ദ കർമങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്.

*ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുക,

*പാവപ്പെട്ടവർക്ക് വസ്ത്രങ്ങളും ആഹാരവും ദക്ഷിണയും നൽകുക.

[ad_2]