തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കാം



തലച്ചോറിന്റെ ആരോഗ്യത്തിന് നാം ഏറം പ്രധാന്യം നല്‍കേണ്ടതുണ്ട്. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ബുദ്ധിവികാസത്തിന് സഹായിക്കുന്നു. വൈജ്ഞാനിക ആരോഗ്യത്തിന്റെ പ്രധാന ഘടകമായ ഓര്‍മ്മശക്തി, പോഷക സമൃദ്ധമായ ഭക്ഷണക്രമം ഉള്‍പ്പെടുന്ന വിവിധ ജീവിതശൈലികളിലൂടെ മെച്ചപ്പെടുത്താന്‍ കഴിയും. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം…

ബ്ലൂബെറി

ഫ്‌ളേവനോയ്ഡുകള്‍ എന്നറിയപ്പെടുന്ന ആന്റിഓക്സിഡന്റുകള്‍ ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്നു. ബ്ലൂബെറി പതിവായി കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.

മത്സ്യം

സാല്‍മണ്‍, ട്രൗട്ട്, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ, പ്രത്യേകിച്ച് ഡോകോസഹെക്‌സെനോയിക് ആസിഡിന്റെ (ഡിഎച്ച്എ) സമൃദ്ധമായ ഉറവിടങ്ങളാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് ഒമേഗ-3 നിര്‍ണായകമാണ്. പ്രത്യേകിച്ച് DHA, തലച്ചോറിന്റെ ഒരു പ്രധാന ഘടനാപരമായ ഘടകമാണ്. ഭക്ഷണത്തില്‍ കൊഴുപ്പുള്ള മത്സ്യം ഉള്‍പ്പെടുത്തുന്നത് വൈജ്ഞാനിക പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ഓര്‍മ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.

ബ്രൊക്കോളി

ബ്രോക്കോളി ശരീരത്തിന് മാത്രമല്ല തലച്ചോറിനും മികച്ചൊരു പച്ചക്കറിയാണ്. ആന്റിഓക്സിഡന്റുകളാലും വിറ്റാമിന്‍ കെയാലും സമ്പന്നമായ ബ്രൊക്കോളി തലച്ചോറിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ഓര്‍മ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്‌ളേവനോയ്ഡുകള്‍, കഫീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഓര്‍മ്മശക്തി കൂട്ടുന്നതിനും ബുദ്ധി വികാസത്തിനും ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു.

മഞ്ഞള്‍

മഞ്ഞളിലെ സജീവ സംയുക്തമായ കുര്‍ക്കുമിന് ശക്തമായ ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. കുര്‍ക്കുമിന് അല്‍ഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഭക്ഷണത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് മെമ്മറി മെച്ചപ്പെടുത്തുന്നതിനും തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.