സർവ്വ പാപങ്ങളെയും നീക്കുന്ന ഉരൽക്കുഴി സ്നാനം, ധർമശാസ്താവ് തന്റെ വിശ്വരൂപം വെളിപ്പെടുത്തിയ ഇടം !!

[ad_1]

വ്രതം നോറ്റ് ശബരിമലയിൽ അയ്യപ്പ ദർശനം നടത്തുന്ന ഭക്തരുടെ തിരക്കാണ് മണ്ഡലകാലത്ത്. ധർമശാസ്താവ് തന്റെ വിശ്വരൂപം വെളിപ്പെടുത്തിയെന്നു വിശ്വസിക്കുന്ന ഇടമാണ് ഉരൽക്കുഴി. മാളികപ്പുറത്തിന് വടക്ക് ഉദ്ദേശം ഒരു കിലോമീറ്റർ അകലെയാണ് ഉരൽക്കുഴി തീർഥം. ഇന്നത് ഉരക്കുഴി എന്നാണ് അറിയപ്പെടുന്നത്.

read also: തലയുയർത്തി ഇന്ത്യ; ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിർമാണശാല രാജ്യത്തിന് സ്വന്തം – ഒരു തിരിഞ്ഞുനോട്ടം

ശബരിമല സന്നിധാനത്തു നിന്നും ഒരു കിലോ മീറ്റർ അകലെയായുള്ള, പാറക്കെട്ടുകൾക്കിടയിലൂടെ വെള്ളം ശക്തിയായി താഴേക്കു പതിക്കുന്ന ഒരിടമാണ് കുമ്പളം തോട്ടിലെ ഉരൽക്കുഴി. വെള്ളം ശക്തിയായി പതിച്ച് പാറക്കെട്ടിൽ ഉരൽപോലെ കുഴികളായി ഉരൽകുഴി, പിന്നീട് ഉരക്കുഴിയായതായി കരുതുന്നു. പണ്ട് ക്ഷേത്രാവശ്യത്തിന് ഉരക്കുഴി തീർഥമായിരുന്നു ഉപയോഗിച്ചു വന്നത്.

ഉരൽക്കുഴി തീർഥത്തിലെ കുളി സർവപാപങ്ങളേയും നീക്കുമെന്നാണ് വിശ്വാസം. പുൽമേടു വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ വരുന്ന തീർഥാടകർ പമ്പയ്ക്ക് പകരം ഉരൽക്കുഴി തീർഥത്തിലാണ് സ്‌നാനം ചെയ്യാറ്.

[ad_2]