പൊറോട്ടയും ബീഫും ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ !! അപകടം



മലയാളികളുടെ ദേശീയ ഭക്ഷണമായി മാറിയിരിക്കുകയാണ് പൊറോട്ട. ചൂട് പൊറോട്ടയ്‌ക്കൊപ്പം ബീഫോ ചിക്കനോ കൂട്ടി കഴിക്കാനാണ് കൂടുതൽ പേർക്കും ഇഷ്ടം. എന്നാൽ പൊറോട്ടയും ബീഫും പതിവായി അമിത അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പ്രശസ്ത ഓളോളജിസ്റ്റ് ഡോ. വി.പി ഗംഗാധരൻ അഭിപ്രായപ്പെടുന്നത്.

read also: 10 വയസുകാരിയ്ക്ക് കാമുകനുമായി കല്യാണം,12-ആം ദിവസം പെൺകുട്ടിയുടെ മരണം: മകളുടെ വിവാഹത്തിന്റെ കാരണം വെളിപ്പെടുത്തി അമ്മ

സ്ഥിരമായി പൊറോട്ടയും ബീഫും കഴിക്കുന്നത് ആളുകളിൽ ക്യാൻസറിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വി.പി ഗംഗാധരൻ പറഞ്ഞു. ‘കോളേജിൽ പഠിക്കുമ്പോൾ താനും പൊറോട്ടയും ബീഫും കഴിക്കാറുണ്ടായിരുന്നു. എന്നാൽ ഇതിന്റെ അപകട സാദ്ധ്യത വ്യക്തമായതോടെ നിർത്തി. ഇപ്പോൾ പൊറോട്ടയും ബീഫും കഴിക്കാറില്ല. വല്ലപ്പോഴും ഈ കോമ്പോ കഴിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല. എന്നാൽ സ്ഥിരമായി കഴിക്കുന്നത് ക്യാൻസർ സാദ്ധ്യത വർദ്ധിപ്പിക്കും’- ഗംഗാധരൻ വ്യക്തമാക്കി.