തൈര് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പ്രത്യേകിച്ച് പുളിപ്പ് കുറഞ്ഞ തൈരാണ് കൂടുതലും ആളുകള്‍ക്കും ഇഷ്ടം. ഉച്ചയ്ക്ക് ചോറിനൊപ്പവും രാത്രിയിലും തൈര് ഉപയോഗിക്കുന്ന ധാരാളം ആളുകളെ നമുക്കറിയാം. മിക്കപ്പോഴും നമ്മളും രാത്രിയില്‍ തൈര് ഉപയോഗിക്കാറുണ്ട്.
Read Also: മാഹി കാരോത്ത് രണ്ടാം റെയിൽവെ ഗേറ്റ് 60 ദിവസത്തേക്ക് അടച്ചെന്ന് ജില്ലാ കലക്ടർ
എന്നാല്‍ രാത്രി സമയങ്ങളില്‍ തൈര് ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. തൈര് ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണെങ്കിലും രാത്രികാലങ്ങളില്‍ തൈര് ശരീരത്തിന് അധികം നല്ലതല്ല. അതിനാല്‍ രാത്രി കാലങ്ങളില്‍ തൈരിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
കാരണം രാത്രിയില്‍ തൈര് കഴിക്കുന്നത് ദഹിക്കാന്‍ സമയമെടുക്കും തൈരും ചീസും രാത്രിയില്‍ കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ തന്നെ ഇവ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലത്.
രാത്രി സമയങ്ങളില്‍ തൈര് കഴിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കാനുള്ള സാധ്യതയുമുണ്ട്.