അതുല്യമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യൂ, സഹായകരമായ പരിഹാരങ്ങൾ നൽകൂ| Ensuring Toilet Access for Homeless LGBTQ+ Individuals Addressing the Unique Challenges and Providing Supportive Solutions – News18 Malayalam
ഭവനരഹിതർക്കായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ററാജൻസി കൗൺസിൽ പരാമർശിക്കുന്നതനുസരിച്ച്, ഭവനരഹിതരായ യുവാക്കളിൽ ഏകദേശം 20 മുതൽ 40 ശതമാനം വരെ LGBTQ+ ആയി തിരിച്ചറിയുന്നവരാണെന്നു കണക്കാക്കപ്പെടുന്നു. ഇത് സാധാരണ യുവജന ജനസംഖ്യയിലെ LGBTQ+ യുവാക്കളുടെ ശതമാനത്തിന് ആനുപാതികമല്ല. കൂടാതെ, ഭിന്നലിംഗക്കാരായ യുവാക്കളെ അപേക്ഷിച്ച് LGBTQ+ യുവാക്കൾക്ക് ഭവനരഹിതരായി മാറുന്നതിനുള്ള സാധ്യത 120% കൂടുതലാണെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. ഇത് ഗൗരവതരമായ ഒരു സ്ഥിതിവിവരക്കണക്കാണ്. ഇത് ഇന്ത്യയിലും പ്രതിഫലിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്, എന്നാൽ ഭവനരഹിതരെക്കുറിച്ചുള്ള ഇന്ത്യൻ ഡാറ്റ കണ്ടെത്തുന്നത് ബുദ്ധിമുട്ടായതിനാൽ, എത്ര LGBTQ ആളുകൾ ഭവനരഹിതരാണെന്ന് കണക്കാക്കാൻ പ്രയാസമാണ്.
LGBTQ+ വ്യക്തികളെ സംബന്ധിച്ചിടത്തോളം, അവരുടെ ഐഡന്റിറ്റി തന്നെ അവർക്ക് താമസ സ്ഥലം നഷ്ടമാകാൻ കാരണമാകുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ, കുടുംബങ്ങൾക്കുള്ളിലെ ദൈനംദിന സംഭാഷണങ്ങളിൽ ലൈംഗികത ഒരു നിഷിദ്ധ വിഷയമായി തുടരുന്നു. അതിനാൽ, ഒരു വ്യക്തി ചെറുപ്രായത്തിൽ കുടുംബത്തിന് പുറത്തേയ്ക്ക് (അല്ലെങ്കിൽ പുറത്തെ സാഹചര്യങ്ങളിലേക്ക്) വരാനുള്ള സാധ്യത കുറവാണ്. അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങളിൽ ജീവിക്കുന്ന വ്യക്തികൾക്ക് അവർ സ്വയം പര്യാപ്തരാകുന്നത് വരെ അവരുടെ പ്രത്യേകാവകാശങ്ങൾ തുടർന്നും ആസ്വദിക്കാൻ അനുവദിക്കുന്നു. എന്നിരുന്നാലും, സ്ത്രീത്വമുള്ളതായി കരുതപ്പെടുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും, അങ്ങനെയുള്ള ബാഹ്യരൂപം പുറത്തായേക്കാവുന്ന ഇന്റർസെക്‌സ് ആളുകൾക്കും, ആന്തരിക സാഹചര്യങ്ങളിൽ നിന്ന് തന്നെ പീഡനം ആരംഭിക്കുന്നു, പലപ്പോഴും അവരെ വീട് ഉപേക്ഷിക്കാനും നിർബന്ധിതരാക്കുന്നു.
അതിനാൽ, ഇന്ത്യയിൽ ട്രാൻസ്‌ജെൻഡർ, ഇന്റർസെക്‌സ് ആളുകൾ ലെസ്‌ബിയൻ അല്ലെങ്കിൽ ഗേ ആളുകളെക്കാൾ ഭവനരഹിതരാകാൻ കൂടുതൽ സാധ്യതയുണ്ട്: ലൈംഗികത വീട്ടിൽ പരസ്യമായി ചർച്ച ചെയ്യാത്തതിനാൽ, ഒരു ലെസ്ബിയൻ അല്ലെങ്കിൽ ഗേ വ്യക്തിയെ അവരുടെ കുടുംബം ലെസ്ബിയൻ അല്ലെങ്കിൽ ഗേ ആയി അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. നിർഭാഗ്യവശാൽ ഇന്ത്യയിൽ, ട്രാൻസ്‌ജെൻഡർമാർക്കും ഇന്റർസെക്‌സ് വ്യക്തികൾക്കും തെരുവുകൾ വളരെ അപകടകരമായ സ്ഥലമാണ്.
ഇന്ത്യയിലെ ഭവനരഹിതരായ LGBTQ+ വ്യക്തികൾക്ക് ടോയ്‌ലറ്റുകൾ ഉപയോഗിക്കുക എന്നത് കേവലം ശാരീരികമായ ഒരു ആവശ്യത്തേക്കാൾ കൂടുതലാണ്. ഇത് വ്യക്തിഗതമായ അന്തസ്സിന്റെ പ്രതീകമാണ്, നല്ല ആരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതവുമാണ്. ഈ ലേഖനം ടോയ്‌ലറ്റുകൾ ആക്‌സസ് ചെയ്യുന്നതിൽ ഇത്തരത്തിലുള്ള സമൂഹം നേരിടുന്ന അതുല്യമായ വെല്ലുവിളികൾ പരിശോധിക്കുകയും അവരുടെ ജീവിതത്തിൽ പരിവർത്തനാത്മകമായ മാറ്റം കൊണ്ടുവരാൻ കഴിയുന്ന പ്രായോഗികവും അനുകമ്പയുള്ളതുമായ പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.
ടോയ്‌ലറ്റ് ആക്‌സസ് സംബന്ധിച്ച് LGBTQ+ കമ്മ്യൂണിറ്റിയുടെ നിലവിലുള്ള വെല്ലുവിളികൾ
ടോയ്‌ലറ്റുകളിൽ പ്രവേശിക്കുന്ന സാഹചര്യങ്ങളിലും ഈ വ്യക്തികൾ നിരവധി തടസ്സങ്ങൾ നേരിടുന്നതിന് കാരണമാകുന്നു.
ലിംഗത്വം അടിസ്ഥാനമാക്കി വേർതിരിക്കപ്പെട്ട ടോയ്റ്റുകൾ
മിക്ക പൊതു ടോയ്‌ലറ്റുകളും ലിംഗഭേദം അനുസരിച്ച് വേർതിരിച്ചിരിക്കുന്നു, ഇത് പുരുഷനും സ്ത്രീയും എന്ന ബൈനറി വിഭാഗങ്ങളുമായി പൊരുത്തപ്പെടാത്ത ട്രാൻസ്‌ജെൻഡർ, നോൺ-ബൈനറി വ്യക്തികൾ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നമാണ്. ടോയ്‌ലറ്റ് ജീവനക്കാരിൽ നിന്നോ അവരുടെ ലിംഗ വ്യക്തിത്വത്തെയോ പ്രകടനത്തെയോ ചോദ്യം ചെയ്യുന്ന മറ്റ് ഉപയോക്താക്കളിൽ നിന്നോ അവർ പലപ്പോഴും ഉപദ്രവം, ചൂഷണം അല്ലെങ്കിൽ പ്രവേശിക്കുന്നതിൽ നിന്നും നിഷേധം നേരിടുന്നു. ചിലപ്പോൾ, ഈ സംഭവങ്ങൾ ശാരീരികമായ അക്രമത്തിലേക്ക് നീങ്ങുന്നു. ചില ട്രാൻസ്‌ജെൻഡർ വ്യക്തികൾ വികലാംഗ ടോയ്‌ലറ്റുകളോ തുറസ്സായ സ്ഥലങ്ങളോ ഉപയോഗിക്കുന്നത് അവരുടെ സുരക്ഷയും സ്വകാര്യതയും വീണ്ടും അപഹരിക്കുന്നതിന് കാരണമാകുന്നു.
അധിക്ഷേപവും അക്രമവും
ഭവനരഹിതരായ LGBTQ+ വ്യക്തികൾക്ക് സമൂഹത്തിൽ നിന്ന് അധിക്ഷേപവും അക്രമവും നേരിടേണ്ടതായി വരുന്നു, ഇത് അവരുടെ ടോയ്‌ലറ്റിലേക്കുള്ള പ്രവേശനത്തെ ബാധിക്കുന്നു. അവർ പലപ്പോഴും അധാർമികരോ, രോഗബാധിതരോ, ക്രിമിനലുകളോ ആയി സ്റ്റീരിയോടൈപ്പുകളിൽ ഉൾപ്പെടുന്നു, കൂടാതെ പാർപ്പിടം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയിൽ വിവേചനവും നേരിടേണ്ടി വരുന്നു. വിജിലന്റ് ഗ്രൂപ്പുകളിൽ നിന്നോ മറ്റ് വിദ്വേഷ ഘടകങ്ങളിൽ നിന്നോ അവർ ശാരീരികവും ലൈംഗികവുമായ അക്രമത്തിന് ഇരയാകുന്നു. തൽഫലമായി, ഭവനരഹിതരായ പല LGBTQ+വ്യക്തികളും പൊതു ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയോ മൂത്രമൊഴിക്കുന്നത് കുറയ്ക്കുന്നതിന് വെള്ളം കുടിക്കാതിരിക്കുകയോ ചെയ്യുന്നു.
ഈ വെല്ലുവിളികൾ ഭവനരഹിതരായ LGBTQ+വ്യക്തികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. അവ നിർജ്ജലീകരണം, മൂത്രനാളിയിലെ അണുബാധ, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ചർമ്മ അണുബാധകൾ, മാനസിക പിരിമുറുക്കം, ആത്മാഭിമാനത്തിന് വിഘാതം എന്നിവയ്ക്ക് കാരണമാകും. മറ്റ് അവശ്യ സേവനങ്ങൾ ലഭ്യമാകുന്നതിൽ നിന്നും സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും അവരെ തടയാനും കാരണമാകുന്നു.
ഈ വെല്ലുവിളികളെ നമുക്ക് എങ്ങനെ നേരിടാം?
ഭവനരഹിതരായ LGBTQ+ വ്യക്തികൾക്ക് ടോയ്‌ലറ്റ് പ്രവേശനം ഉറപ്പാക്കാൻ സഹായിക്കുന്ന നിരവധി പരിഹാരങ്ങളുണ്ട്:
സാമൂഹികമായ മാർഗ്ഗങ്ങൾ
ഭവനരഹിതരായ LGBTQ+ വ്യക്തികൾക്ക് ടോയ്‌ലറ്റ് പ്രവേശനം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് അവരുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്ന സാമൂഹികമായ മാർഗ്ഗങ്ങൾ സൃഷ്ടിക്കുക എന്നതാണ്. എല്ലാ ലിംഗഭേദങ്ങളെയും ലൈംഗികതയെയും ഉൾക്കൊള്ളുന്ന കമ്മ്യൂണിറ്റി ടോയ്‌ലറ്റുകൾ, ഭവനരഹിതരായ LGBTQ+വ്യക്തികൾക്ക് സുരക്ഷിതമായ ഇടങ്ങളും അടിസ്ഥാന സൗകര്യങ്ങളും നൽകുന്ന കമ്മ്യൂണിറ്റി സെന്ററുകൾ, ഒപ്പമുള്ളവരുടെ പിന്തുണയും അഭിഭാഷകത്വവും നൽകുന്ന കമ്മ്യൂണിറ്റി നെറ്റ്‌വർക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടാം. LGBTQ+ കമ്മ്യൂണിറ്റിയിൽ പ്രവർത്തിക്കുന്ന പ്രാദേശിക എൻജിഒകളുമായും ആക്ടിവിസ്റ്റുകളുമായും സഖ്യകക്ഷികളുമായും സഹകരിച്ച് ഇത്തരം സൗകര്യങ്ങൾ സൃഷ്ടിക്കാൻ കഴിയും.
സുരക്ഷിതമായ താമസസൗകര്യങ്ങൾ
ഭവനരഹിതരായ LGBTQ+വ്യക്തികൾക്ക് ടോയ്‌ലറ്റ് ലഭ്യത ഉറപ്പാക്കാൻ, അവർക്ക് സംരക്ഷണവും അന്തസ്സും പ്രദാനം ചെയ്യുന്ന സുരക്ഷിതമായ പാർപ്പിട സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട് LGBTQ+ ആളുകൾക്ക് മാത്രമായുള്ള അല്ലെങ്കിൽ അവർക്ക് പ്രത്യേകമായുള്ള താമസസ്ഥലങ്ങൾ, എല്ലാ ലിംഗക്കാർക്കും ലൈംഗിക അഭിമുഖ്യമുള്ളവർക്കും പര്യാപതമായതും ആക്സസ് ചെയ്യാവുന്നതുമായ ടോയ്‌ലറ്റുകളുള്ള താമസസ്ഥലങ്ങൾ, LGBTQ+ അന്തേവാസികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പിന്തുണ മനോഭാവമുള്ള സ്റ്റാഫുകളും സേവനങ്ങളും ഉള്ള താമസസ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടാം. നിലവിലുള്ള ഷെൽട്ടറുകളുമായി സഹകരിച്ചോ ദാതാക്കളുടെയും സ്പോൺസർമാരുടെയും സഹായത്തോടെ പുതിയവ സൃഷ്ടിച്ചോ അത്തരം സൗകര്യങ്ങൾ സ്ഥാപിക്കാവുന്നതാണ്.
ഔട്ട്റീച്ച് പ്രോഗ്രാമുകൾ
ഭവനരഹിതരായ LGBTQ+ വ്യക്തികൾക്ക് ടോയ്‌ലറ്റ് ലഭ്യത് ഉറപ്പാക്കാനുള്ള മറ്റൊരു മാർഗ്ഗം, അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും അവബോധം വളർത്തുകയും ചെയ്യുന്ന ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ നടത്തുക എന്നതാണ്. ഇതിൽ LGBTQ+ ആളുകളുടെ അവകാശങ്ങളും യാഥാർത്ഥ്യങ്ങളും, ടോയ്‌ലറ്റ് ജീവനക്കാരെയും മറ്റ് സേവന ദാതാക്കളെയും എങ്ങനെ ബഹുമാനിക്കണമെന്നും LGBTQ+ ഉപയോക്താക്കളെ ഉൾപ്പെടുത്തണമെന്നും പരിശീലിപ്പിക്കുന്ന വർക്ക് ഷോപ്പുകൾ,പൊതു ടോയ്‌ലറ്റുകളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും നയങ്ങളും എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് നയരൂപീകരണക്കാരുമായും അധികാരികളുമായും ഇടപഴകുന്ന സംവാദങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്ന കാമ്പെയ്‌നുകൾ ഉൾപ്പെടുത്താം
മഹത്തായ ഉൾപ്പെടുത്തൽ പ്രവർത്തനങ്ങളിലേക്കുള്ള ഇന്ത്യയുടെ പാത
സർക്കാരും കോർപ്പറേറ്റ് ഇന്ത്യയും ലാവറ്ററി കെയർ വിഭാഗത്തിലെ മുൻനിര ബ്രാൻഡായ ഹാർപിക് ഉൾപ്പെടെ മാറ്റത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഒരു യഥാർത്ഥ അവബോധവും തുറന്ന മനസ്സോടെയുള്ള സമീപനവും ഉപയോഗിച്ച്, LGBTQ+ കമ്മ്യൂണിറ്റി ഉൾപ്പെടെയുള്ള സമൂഹത്തിന്റെ വൈവിധ്യമാർന്ന പരിസ്ഥിതിയ്ക്കും അവരുടെ ഉൽപ്പന്നങ്ങൾ ഉറപ്പാക്കുന്നതിൽ ഹാർപിക് ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഉചിതമായ മനോഭാവം രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിന്റെ പരിവർത്തന ശേഷി തിരിച്ചറിഞ്ഞ് കൊണ്ട്, നിലവിലുള്ള വിവിധ ലിംഗ സ്വത്വങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്രചോദനാത്മകമായ കാമ്പെയ്‌നുകൾ ഹാർപിക് ആരംഭിച്ചു. ഈ ഫലപ്രദമായ സംരംഭങ്ങൾ സമൂഹത്തെ ഉണർത്താനും പരിപോഷിപ്പിക്കാനും സ്വീകാര്യതയുടെ അന്തരീക്ഷം വളർത്താനും സഹായിക്കുന്നു.
‘മിഷൻ സ്വച്ഛത ഔർ പാനി’ എന്നറിയപ്പെടുന്ന ഹാർപിക്കും ന്യൂസ് 18-ഉം തമ്മിലുള്ള ശ്രദ്ധേയമായ ഒരു സഹകരണം, ശുചിത്വം എന്ന ആശയത്തിന് അപ്പുറത്തേയ്ക്ക് നീളുന്ന ഒന്നാണ്. ശുചിമുറികളുടെ അഗാധമായ പ്രാധാന്യം തിരിച്ചറിയുന്ന ഒരു പ്രസ്ഥാനമാണിത്, അവയെ കേവലം പ്രവർത്തനപരമായ ഇടങ്ങളായി മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെട്ടവർക്കുള്ള സുരക്ഷിതത്വത്തിന്റെയും സ്വീകാര്യതയുടെയും മാർഗ്ഗദീപങ്ങളായും പരിഗണിക്കുന്നു. എല്ലാവരെയും നിരുപാധികമായി സ്വാഗതം ചെയ്യുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് വൃത്തിയുള്ളതും ഉൾക്കൊള്ളുന്നതുമായ ടോയ്‌ലറ്റുകൾ അനിവാര്യമാണെന്ന വിശ്വാസത്തിലാണ് ഈ അസാധാരണ ദൗത്യം സ്ഥാപിച്ചിരിക്കുന്നത്. അചഞ്ചലമായ സമർപ്പണത്തോടെ, ഹാർപിക്കും ന്യൂസ് 18 ഉം LGBTQ+ കമ്മ്യൂണിറ്റിയെ സജീവമായി ഉൾപ്പെടുത്തുകയും അവർക്കായി വാദിക്കുകയും ചെയ്യുന്നു, ഓരോ വ്യക്തിയും, അവരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയും അവരുടെ സാന്നിധ്യം ആഘോഷിക്കുകയും ചെയ്യുന്ന സുരക്ഷിതവും സ്വീകാര്യവുമായ ഇടങ്ങളിലേക്ക് പ്രവേശനം അർഹിക്കുക തന്നെ ചെയ്യുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യും
മിഷൻ സ്വച്ഛത ഔർ പാനി പ്രാധാന്യമുള്ള വിഷയങ്ങൾക്ക് ഒരു പ്ലാറ്റ്ഫോം നൽകുന്നു,ഇതിനായി ശരിയായ പങ്കാളികളെ – നയ രൂപകരണം നടത്തുന്നവർ, ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ, NGOകൾ, ആക്ടിവിസ്റ്റുകൾ, സെലിബ്രിറ്റികൾ, കൂടാതെ കോർപ്പറേറ്റ് ഇന്ത്യയുടെ ഉത്തരവാദിത്തമുള്ള അംഗങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ട് വരുന്നു ഈ മനസ്സുകളും അവർ കൊണ്ടുവരുന്ന വിഭവങ്ങളും ഒരുമിച്ച് ചേർക്കുന്നതിലൂടെ, മിഷൻ സ്വച്ഛത ഔർ പാനി ഇന്ത്യയിൽ യഥാർത്ഥ മാറ്റം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു – പ്രത്യേകിച്ചും എല്ലാവർക്കും വൃത്തിയുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റുകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാറ്റം.
ഭവനരഹിതരായ LGBTQ+ വ്യക്തികൾക്ക്, വൃത്തിയുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് ലഭ്യമാക്കുന്നതിന് അവരുടെ ക്ഷേമത്തിന് ഗണ്യമായ സംഭാവന നൽകുന്നു. അത് അവരുടെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും, അത് അവർക്ക് മാന്യത നൽകുകയും ചെയ്യുന്നു. നമ്മുടെ ഓരോരുത്തരുടെയും ആവശ്യങ്ങളെ മാനിക്കുന്നതും കൂടുതൽ ഉൾക്കൊള്ളുന്നതും അനുകമ്പയുള്ളതുമായ ഒരു സമൂഹം നാം സൃഷ്ടിക്കുമ്പോൾ,അപ്പോഴാണ് യഥാർത്ഥത്തിൽ ഒരു പരിഷ്കൃത സമൂഹം രൂപപ്പെടുന്നത്.
ഈ ദേശീയ പരിവർത്തനത്തിൽ പങ്കെടുക്കാൻ ഇവിടെ ഞങ്ങളോടൊപ്പം ചേരൂ.