ക്യാന്‍സറിനെ പ്രതിരോധിക്കാൻ പപ്പായ കുരു

ക്യാന്‍സറിനെ പ്രതിരോധിക്കുകയും ലിവല്‍ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. ക്യാന്‍സര്‍ തടയുന്നതിന് പപ്പായക്കുരു സഹായിക്കുമെന്നത് ശാസ്ത്രീയമായി തെളിയിച്ചതാണ്. ദഹനപ്രക്രിയക്ക് ഏറ്റവും ഉത്തമം ആയ പപ്പായക്കുരു പ്രോട്ടീനാല്‍ സമ്പന്നമാണെന്ന് അറിയാമോ. അതിനാല്‍ തന്നെ, ജിമ്മിലും മറ്റുമൊക്കെ വ്യായാമം ചെയ്യുന്നവര്‍ക്ക് ഒരു മികച്ച പോഷകാഹാരമായി പപ്പായക്കുരു ശീലിക്കാവുന്നതാണ്. ലുക്കീമിയ, ശ്വാസകോശ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും പപ്പായ കുരുവിന് സാധിക്കും.

എന്നാല്‍, ഏറ്റവും പ്രധാനം ലിവര്‍ സിറോസിസിനെ പ്രതിരോധിക്കാനുള്ള കഴിവാണ്. ഫാറ്റി ലിവര്‍ മൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പപ്പായയുടെ കുരുവിന് കഴിയും. കഴിക്കാന്‍ അല്‍പം ചവര്‍പ്പുള്ളതിനാല്‍ പപ്പായക്കുരു കഴിക്കാന്‍ ചില ശാസ്ത്രീയ രീതികള്‍ അവലംബിക്കാം. പഴുത്ത പപ്പായയുടെ കുരു ഉണക്കി പൊടിച്ച് സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്.

ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങയുടെ നീര് കലര്‍ത്തിയതിനു ശേഷം ഒരു സ്പൂണ്‍ പപ്പായയുടെ കുരു പൊടിച്ചത് കലര്‍ത്തുക. ആഹാരത്തിന് മുമ്പു തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിവസവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും കഴിയും. പപ്പായയുടെ കുരു കഴിക്കുന്നതുകൊണ്ടുള്ള എല്ലാ ഗുണങ്ങളും ഈ പാനീയത്തിലൂടെ ലഭിക്കുകയും ചെയ്യും.