അമിതവണ്ണം കുറയ്ക്കാൻ തണ്ണിമത്തന്‍ ജ്യൂസ്

തണ്ണിമത്തന്‍ ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിനു ചര്‍മ്മത്തിനും വളരെ നല്ലതാണ്. പൈനാപ്പിള്‍, ഓറഞ്ച്, ആപ്പിള്‍ എന്നീ പഴങ്ങളേക്കാള്‍ ആരോഗ്യവും ഊര്‍ജ്ജവും നല്‍കുന്നതാണ് തണ്ണിമത്തന്‍. ദിവസവും രണ്ട് ഗ്ലാസ് തണ്ണിമത്തന്‍ ജ്യൂസ് കഴിയ്ക്കുന്നത് നിങ്ങളുടെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ ഇരിയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍, തണ്ണിമത്തന്‍ ജ്യൂസിനോടൊപ്പം അല്‍പം കുരുമുളക് പൊടി കൂടി ചേര്‍ത്ത് കഴിച്ചു നോക്കൂ. ഇത്തരത്തിലാണ് തണ്ണിമത്തന്‍ ജ്യൂസ് കഴിക്കുന്നതെങ്കില്‍ ഇത് കാല്‍സ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും, പൊട്ടാസ്യത്തിന്റേയും കലവറയായിരിക്കും.

തടി കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ ജ്യൂസ് ആണ് തണ്ണിമത്തന്‍ ജ്യൂസ്. ഇതില്‍ അല്‍പം കുരുമുളക് കൂടി ചേര്‍ത്താല്‍ ഇത് കലോറി എരിച്ചു കളയുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമാണ് തണ്ണിമത്തന്‍-കുരുമുളക് ജ്യൂസ്. ഇത് നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ ഉയര്‍ത്തുകയും ചീത്ത കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് തണ്ണിമത്തന്‍-കുരുമുളക് ജ്യൂസ്. ഇത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുന്നു. മാത്രമല്ല, ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു. ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ തണ്ണിമത്തന്‍ മുന്‍പിലാണ്. കറുത്ത പൊന്നും കൂടി ചേരുമ്പോള്‍ ഇത് പലപ്പോഴും കൂടുതല്‍ ആരോഗ്യകരമാക്കുന്നു. മാത്രമല്ല, ആന്റി ഓക്സിഡന്റിന്റെ കലവറയാണ് തണ്ണിമത്തനും കുരുമുളകും.

ഹൃദയാഘാതം കുറയ്ക്കുന്നതിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും തണ്ണിമത്തന്‍ സഹായിക്കുന്നു. രക്തയോട്ടം നന്നായിട്ട് നടക്കുമ്പോള്‍ ഹൃദയാഘാത സാധ്യത വളരെയധികം കുറയുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന പഴമാണ് തണ്ണിമത്തന്‍. മാത്രമല്ല, ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ഏറ്റവും ഫലപ്രദമാണ് തണ്ണിമത്തന്‍- കുരുമുളക് ജ്യൂസ്. ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് തണ്ണിമത്തനും കുരുമുളകും. എന്നും ഈ പാനീയം കുടിയ്ക്കുന്നത് വയര്‍ സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.