പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ഹോര്‍മോണ്‍ വ്യതിയാനവും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് കാരണമാകും.
വിറ്റാമിന്‍ എ, ബി 12, ഡി, സി എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകും. തലയോട്ടിയിലെ അണുബാധ മുടികൊഴിച്ചിലുണ്ടാക്കുന്ന പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. ബാക്ടീരിയ, യീസ്റ്റ്, അല്ലെങ്കില്‍ ഫംഗസ് എന്നിവ വളരുകയും രോമകൂപങ്ങളെ ബാധിക്കുകയും ചെയ്യുമ്പോള്‍ അണുബാധ ഉണ്ടാകുന്നു. ഈ പ്രശ്നം ആന്റിബയോട്ടിക് അല്ലെങ്കില്‍ ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച് മാറ്റാം.
മുടിയില്‍ കെമിക്കലുകള്‍ അടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. പിസിഒഎസ്, ആര്‍ത്തവവിരാമം, പ്രമേഹം, പൊണ്ണത്തടി, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി പലതും മുടി കൊഴിയാന്‍ കാരണമാകും.
ആന്റീഡിപ്രസന്റുകള്‍, കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവരാണെങ്കിൽ ഇതും മുടികൊഴിച്ചിലിന് കാരണമാകും.