‘സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം, വഴിയെ പോകുന്ന വയ്യാവേലി’- നിക്ഷേപകനെ അവഹേളിച്ച് എംഎം മണി

[ad_1]

ഇടുക്കി: കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി എം.എം മണി എം എല്‍ എ. സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ നയവിശദീകരണ യോഗത്തിലായിരുന്നു എം .എം മണിയുടെ പ്രസ്താവന. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്മുണ്ടോ ഇതിന് ചികിത്സ തേടിയിരുന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കണം. സാബുവിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മരണത്തില്‍ പാർട്ടിക്ക് യാതൊരു പങ്കുമില്ല. വഴിയെ പോകുന്ന വയ്യാവേലിയെല്ലാം സി.പി.എമ്മിന്റെ തലയില്‍ വെക്കരുത്. സാബുവിന്റെ കുടുംബത്തോട് സഹാനുഭൂതിയുണ്ട് – എം.എം മണി പറഞ്ഞു. എന്നാൽ സാബു തോമസിന്റെ മരണത്തില്‍ ആരോപണ വിധേയരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

സാബുവിന്റെ മരണത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി.ആര്‍ സജിക്കെതിരെയും ബാങ്ക് ജീവനക്കാര്‍ക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്നു ഭാര്യ മേരിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയരായ ജീവനക്കാര്‍ക്കെതിരെ ബാങ്ക് ഭരണസമിതി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. പോലീസ് അന്വേഷണം തൃപ്തികരം അല്ലെങ്കില്‍ കുടുംബം ക്രൈംബ്രാഞ്ചിനെ സമീപിക്കുമെന്നാണ് സൂചന.

 

[ad_2]