വയനാട് പുനരധിവാസം : എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി തള്ളി : ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

[ad_1]

കൊച്ചി  :  വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.

എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നല്‍കികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഉത്തരവ്. നഷ്ടപരിഹാരത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ നിയമനടപടികളുമായി എസ്റ്റേറ്റ് ഉടമകള്‍ക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്ന് കോടതി ഉത്തരവിട്ടു.

എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എല്‍സ്റ്റണുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. നാളെ മുതല്‍ സര്‍ക്കാരിനെ ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

[ad_2]