തിരുവനന്തപുരം : അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി ഉയർന്നത്.
പാലിയോട് ചെന്നക്കാട് വീട്ടില്‍ ജിജിലാലിന്റെ കുഞ്ഞിനായി കഴിഞ്ഞ നവംബറില്‍ വാങ്ങിയ അമൃതം പൊടിയിലാണ് പല്ലിയെ കണ്ടെത്തിയതായി പരാതിയുള്ളത്. പാലിയോട് വാര്‍ഡിലെ അങ്കണവാടിയില്‍ നിന്നാണ് അമൃതം പൊടി വാങ്ങിയത്. കഴിഞ്ഞ ദിവസം പാക്കറ്റ് പൊട്ടിക്കുമ്പോഴായിരുന്നു ചത്ത പല്ലിയെ കണ്ടെത്തിയത്.