ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി, യുവാവ് കസ്റ്റഡിയില്‍


തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു.

ഐഎഫ്എഫ്കെ വേദിയിൽ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി ഉണ്ടായി. സംഭവത്തിൽ റോമിയോ എന്ന യുവാവിനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഡെലി​ഗേറ്റ് അല്ലെന്നും 2022ലെ പാസുമായാണ് റോമിയോ എത്തിയതെന്നും പൊലീസ് പറഞ്ഞു.

read also: ഡിറ്റക്ടീവ് ഉജ്ജ്വലനിൽ കൗതുകമായി ഇരട്ട സംവിധായകരും ഇരട്ടഛായാഗ്രാഹകരും

ചലച്ചിത്ര നടിയും സാമൂഹ്യപ്രവർത്തകയുമായ ശബാന ആസ്മി ചടങ്ങിൽ മുഖ്യഥിതിയായി. ഹോങ്ങൊങ് സംവിധായക ആൻ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നൽകി. 13 മുതൽ 20 വരെയാണ് മേള നടക്കുന്നത്.