ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വായ്പ ഏജന്റുമാര്‍ സുഹൃത്തുക്കൾക്ക് അയച്ചു : യുവാവ് ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഓൺലൈൻ വായ്പ ഏജന്റുമാർ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ് (25) ചൊവ്വാഴ്ച മരിച്ചത്.
വ്യത്യസ്ത ജാതിയില്‍പ്പെട്ട നരേന്ദ്രനും അഖിലാദേവിയും ഒക്ടോബര്‍ 28 നാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ 47 ദിവസത്തിന് ശേഷം ഡിസംബര്‍ 7ന് മൊബൈല്‍ ആപ് വഴി 2000 രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ ലോണ്‍ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ലോണ്‍ ഏജന്റുമാര്‍ ഭീഷണിപ്പെടുത്തുകയും ഭാര്യ അഖിലയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇവര്‍ നരേന്ദ്രയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തു.
read also: പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു
2000 രൂപമാത്രമാണോ വായ്പയെടുത്തതെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും വിവരം അന്വേഷിച്ച് വിളിച്ചതില്‍ നരേന്ദ്രന് മാനസികമായി ഏറെ തളര്‍ന്നിരുന്നുവെന്നാണ് വിവരം.