പാലക്കാട്: ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി വിഷം കഴിച്ച നിലയില്‍. എലപ്പുള്ളി കോഴിപ്പാറ കള്ളിയാലംപാറ വീട്ടില്‍ സൈമണിനെയാണ് (35) വ്യാഴാഴ്ച പുലര്‍ച്ചെ വീടിനു സമീപം അവശനിലയില്‍ കണ്ടെത്തിയത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
read also: ‘ജനങ്ങള്‍ക്ക് വേണ്ടി ഞാൻ രാജിവയ്ക്കാം’: മമത ബാനര്‍ജി
ബുധനാഴ്ച വീടിനു സമീപം പുല്ലരിയുകയായിരുന്ന 23കാരിയെ പ്രതി ആക്രമിച്ചിരുന്നു. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും രക്ഷപ്പെട്ടു. തലയില്‍ മൂന്നിടങ്ങളില്‍ വെട്ടേറ്റ യുവതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട യുവാവിനെ ഇന്നലെ രാത്രി 8.30 നാണ് അവശനിലയില്‍ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി. രാവിലെ കസബ പൊലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.