എൻ.സി.പി ശരദ്ചന്ദ്ര പവാറിന്റെ മഹിളാ സംഘടനയായ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ശരദ്ചന്ദ്ര പവാറിന്റെ ദേശീയ ജോയിന്റ് സെക്രട്ടറിയായി ശ്രുതി ഹാരിസിനെ അധ്യക്ഷ ഡോ. ഫൗസിയ ഖാൻ, എം.പി നിയമിച്ചു.
കൊച്ചി സ്വദേശിനിയായ ഹാരിസ് 2022 മുതൽ എൻഎംസിയുടെ സംസ്ഥാന ഐടി സെൽ ചെയർപേഴ്സണാണ്. ചെറുപ്പം മുതലേ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇവർ 2000 – 2003 കാലയളവിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആശ്രയ പദ്ധതിയിൽ പീയർ എഡ്യൂകേറ്റർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2020 മുതൽ യുഎൻ വിമനിന്റെ ജനറേഷൻ ഇക്വാളിറ്റി ഫോറത്തിൽ ആക്ഷൻ കോലിഷൻ കമ്മിറ്റ്മെന്റ് മേക്കറാണ്. 2022 മുതൽ കേരള സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് അംഗമാണ്.