കൊച്ചി: എറണാകുളത്തെ ഡിഡി ഓഫീസിൽ ചട്ടലംഘനം നടത്തി സ്ഥാനക്കയറ്റം നൽകി. പിഎസ്‌സി വഴി ജോലി നേടിയവരെ പരിഗണിക്കാതെയാണ് സ്ഥാനക്കയറ്റം. ഹയർ സെക്കണ്ടറിയിൽ ലാബ് അസിസ്റ്റന്റ് ആയി കരാർ ജീവനക്കാർക്കാണ് സ്ഥാനക്കയറ്റം നൽകിയത്. സീനിയോരിറ്റിയുള്ളവരെ ഉള്ളവരെ മറികടന്നാണ് സ്ഥാനക്കയറ്റം. സർവീസ് റൂൾ മറികടന്നാണ് ബന്ധുകൾക്ക് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.
അതേസമയം നടപടി തിരുത്തണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവും നടപ്പായില്ല. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഗവണ്മെന്റ് ക്ലാസ്സ് 4 എംപ്ലോയീസ് യൂണിയൻ. തെറ്റായ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയവർക്കെതിരെ നടപടി എടുക്കണമെന്ന സർക്കാർ ഉത്തരവും നടപ്പായില്ല. സിപിഐഎം നേതാവിന്റെ ബന്ധു ആണ് കണ്ടീജന്റ് ജീവനക്കാർക്ക് ചട്ടം മറികടന്നു പ്രമോഷൻ നൽകിയത്.