ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി എടുക്കണം: ദേശീയ വനിതാ കമ്മീഷന് നിവേദനം നൽകി സന്ദീപ് വാചസ്പതി


സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്തു വന്നത് വലിയ ചർച്ചയാകുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് നിവേദനം നൽകിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സിനിമ അടക്കമുള്ള അസംഘടിത മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, സിനിമയിലെ മയക്ക് മരുന്നിൻ്റെ സ്വാധീനം ഇവയെപ്പറ്റി പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടതായി സോഷ്യൽ മീഡിയ പോസ്റ്റിൽ സന്ദീപ് വാചസ്പതി അറിയിച്ചു.

read also: രഞ്ജിത്തിനെതിരായ പീഡന പരാതി: ജോഷി ജോസഫിന്റെ സാക്ഷിമൊഴി രേഖപ്പെടുത്തി അന്വേഷണസംഘം

കുറിപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് നിവേദനം നൽകി. റിപ്പോർട്ടിൻ്റെ പൂർണ്ണ രൂപം വിളിച്ചു വരുത്തണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി. ആർ. ശിവശങ്കരൻ ഒപ്പമുണ്ടായിരുന്നു. സിനിമ അടക്കമുള്ള അസംഘടിത മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, സിനിമയിലെ മയക്ക് മരുന്നിൻ്റെ സ്വാധീനം ഇവയെപ്പറ്റി പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടു. കമ്മീഷൻ മെമ്പർ സെക്രട്ടറി മീനാക്ഷി നേഗി, അംഗം ഡെലീന കോങ്ഡപ് എന്നിവർ നിവേദനം ഏറ്റു വാങ്ങി. അപേക്ഷയിൻമേൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ ഉറപ്പ് നൽകി.