കാട്ടാക്കട: റോഡരികില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ തെറ്റായ ദിശയിലൂടെ ഓടിച്ചുവന്ന കാർ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പൂവച്ചല്‍ ഉണ്ടപ്പാറ തെക്കുംകര ബിസ്മി മൻസിലില്‍ റഫീഖാണ് (55) മരിച്ചത്.
read also: ‘എറണാകുളത്ത് എന്റെ ഫ്ലാറ്റില്‍ വെച്ചാണ് നടിയെ കണ്ടത്’: ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ രഞ്ജിത്ത്
പൂവച്ചല്‍ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം വെള്ളിയാഴ്ച വൈകീട്ട് 3.30- ഓടെയായിരുന്നു അപകടം. നെടുമങ്ങാട് ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിയുകയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റഫീഖിനെ നാട്ടുകാർ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് ശേഷം ഓടി കാറില്‍ വന്ന രണ്ടുപേരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി കാട്ടാക്കട പൊലീസിന് കൈമാറി. ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. കാറില്‍ നിന്നും മദ്യക്കുപ്പികളും കണ്ടെടുത്തു.