ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ ഞെട്ടാൻ എന്താണ് ഉള്ളത്? : നടി രേവതി


കൊച്ചി: നാല് വർഷത്തോളം പുറത്തു വിടാതെ ഇരുന്ന ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഇന്ന് ഉച്ചയോടെ പുറത്തു വിട്ടിരുന്നു. ഇതിൽ പ്രതികരണവുമായി നടി രേവതി. റിപ്പോർട്ടിലെ കണ്ടെത്തലില്‍ ഞങ്ങള്‍ (ഡബ്ല്യു.സി.സി) ആശ്ചര്യപ്പെട്ടില്ല എന്നും പ്രശ്നങ്ങളെക്കുറിച്ച്‌ ഞങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നെന്നും രേവതി പറഞ്ഞു.

മലയാള സിനിമ മേഖല സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കാൻ ഡബ്ല്യു.സി.സി കഠിനമായി ശ്രമിച്ചെന്നും വൈകിയാണെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടതില്‍ സർക്കാറിനോട് നന്ദിയുണ്ടെന്നും രേവതി അറിയിച്ചു.

read also: യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർഥി മരിച്ചു

‘റിപ്പോർട്ട് ഞങ്ങള്‍ വായിച്ചിട്ടില്ല. റിപ്പോർട്ട് വായിച്ചതിനു ശേഷം ഡബ്ല്യു.സി.സി സംയുക്ത തീരുമാനമെടുക്കും. ഞങ്ങളുടെ എല്ലാ അംഗങ്ങളും ഒറ്റകെട്ടായി നില്‍ക്കുന്നു, റിപ്പോർട്ട് പുറത്ത് വന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു,’- രേവതി പറഞ്ഞു.