കോഴിക്കോട്: വനിതാ നഴ്‌സിനെ ആക്രമിച്ചു രോഗി. കുതിരവട്ടം മാനിസകാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ പുരുഷ രോഗിയുടെ ആക്രമണത്തില്‍ ജീവനക്കാരിയുടെ കൈക്ക് പൊട്ടലും കണ്ണിന് മുകളിലായി മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കാര്യമായി പരിക്കേറ്റ വനിതാ നഴ്‌സിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഏഴാം വാര്‍ഡിലാണ് സംഭവം.
read also: പികെ ശശിയെ തരംതാഴ്ത്തി: തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും നീക്കി
രോഗി അക്രമസ്വഭാവം കാണിച്ചതോടെ മരുന്നും കുത്തിവയ്പ്പും നല്‍കുന്നതിനായി എത്തിയ ജീവനക്കാരിയെ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ നഴ്‌സിന്റെ കൈ സമീപത്തെ ഭിത്തിയോട് ചേര്‍ന്നുള്ള ഇരുമ്പ് ഗ്രില്ലില്‍ ഇടിക്കുകയും പൊട്ടലുണ്ടാകുകയുമായിരുന്നു. ഇതേ ഗ്രില്ലില്‍ ഇടിച്ചാണ് മുഖത്തും മുറിവുണ്ടായത്.
നഴ്‌സിന്റെ കൂടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റിയാണ് മാനസികരോഗി അക്രമം കാണിച്ചത്. നഴ്‌സിന്റെ മുറിവില്‍ ആറോളം തുന്നലുണ്ട്. ഈ സംഭവത്തില്‍ പ്രതിഷേധവുമായി കേരള ഗവണ്‍മെന്റ് നഴ്സസ് അസോസിയേഷന്‍ രംഗത്തുവന്നു.