കോട്ടയം: കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതി ജയിലില്‍ കുഴഞ്ഞുവീണുമരിച്ചു. കോട്ടയം നഗരമധ്യത്തിലെ ചെല്ലിയൊഴുക്കം റോഡില്‍ നിന്നാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഉപേന്ദ്രനായിക്ക് ആണ് മരിച്ചത്. 35 വയസ്സായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടില്‍ നിന്നും ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാര്‍ നായികിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്. ഇയാളെ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
read also: പാപ്പച്ചന്റെ കൊലപാതകം: ശവസംസ്‌കാരത്തില്‍ പങ്കെടുത്തവരെ തേടി പൊലീസ്
ഇതിനു പിന്നാലെ ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പ്രതിയുടെ മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.