തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തില്‍ 26 കാരൻ അറസ്റ്റില്‍. കല്ലറ കെ ടി കുന്ന് സ്വദേശി വിപിൻ ആണ് പിടിയിലായത്.
read also : യുവ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവം: നാളെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ പണിമുടക്കും
ഓഗസ്റ്റ് 2-നാണ് പ്ലസ് വണ്‍ വിദ്യാർഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരേ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.