തുമ്പച്ചെടി തോരൻ കഴിച്ച യുവതി മരിച്ചു


ആലപ്പുഴ: ചേർത്തലയില്‍ തുമ്പച്ചെടി കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായ യുവതി മരിച്ചു. ചേർത്തല സ്വദേശി ജെ ഇന്ദു ആണ് മരിച്ചത്. ഭക്ഷ്യ വിഷബാധയെന്നാണ് സംശയം.

വ്യാഴാഴ്ച രാത്രി തുമ്പച്ചെടി ഉപയോഗിച്ചുണ്ടാക്കിയ തോരൻ കഴിക്കുകയും പുലർച്ചെ ഇന്ദുവിന് ശരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയുമായിരുന്നു. യുവതിയെ ആദ്യം ചേർത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.

read also: മസാജിങ്ങിന് ശേഷം ബാലൻസ് തുക നൽകിയില്ല, ചോദിച്ച യുവാവിന് നേരെ തോക്ക് ചൂണ്ടി ഭീഷണി; റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍

തുമ്പച്ചെടി തോരൻ വച്ച്‌ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നു ബന്ധുക്കള്‍ ആരോപിച്ചു. തുമ്പച്ചെടി മറ്റ് രോഗങ്ങളുള്ളവർ കഴിക്കുന്നത് അപകടമാണെന്ന് ഡോക്ടർമാർ പറയുന്നു.