ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു



പാലക്കാട്: ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു പുതുക്കോട് സ്വദേശിനിയായ ഒന്നാം വർഷ ബി.എസ്.സി. നഴ്സിങ് വിദ്യാർഥിനി അതുല്യയാണ് (19) മരിച്ചത്. ബെംഗളൂരു ധന്വന്തരി കോളേജിലെ വിദ്യാർഥിയാണ് പുതുക്കോട് കീഴ താളിക്കോട് ഗംഗാധരന്റെ മകളായ അതുല്യ.

ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. അതുല്യ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീഴുകയായിരുന്നു എന്നാണ് ലഭിച്ച വിവരമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

read also: സൗദിയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം: മരണം മൂന്നായി

മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. അമ്മ: ബിജിത. സഹോദരൻ: അഖില്‍ (ദുബായ്).സംസ്കാരം ചൊവ്വാഴ്ച 9:30 ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തില്‍.