കായംകുളം: ഒരു ഹോസ്റ്റലിലെ 80 വിദ്യാര്‍ത്ഥിനികളെയും ആശങ്കയിലാക്കി അജ്ഞാതൻ. കഴിഞ്ഞ ഒരാഴ്ചയായി കായംകുളം എംഎസ്‌എം കോളേജ് വനിതാ ഹോസ്റ്റലിൽ ആശങ്ക പരത്തുത്തുന്ന അജ്ഞാതന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
read also: അമീബിക് മസ്തിഷ്‌ക ജ്വരം: സ്വയം ചികിത്സ പാടില്ല, രോഗ ലക്ഷണങ്ങള്‍ ഇങ്ങനെ
80 വിദ്യാർത്ഥികള്‍ താമസിക്കുന്ന വനിത ഹോസ്റ്റലിലാണ് അജ്ഞാതൻ ഭീതി പരത്തുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എന്നാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടും ഇയാള്‍ വീണ്ടും ഹോസ്റ്റലിലെത്തി. തുടർച്ചയായി നാല് തവണയാണ് ഇയാൾ ഹോസ്റ്റലില്‍ എത്തിയത്. ഇതേത്തുടർന്ന് ഉറക്കമില്ലാതെ കഴിയുകയാണ് ഹോസലിലുള്ളവർ. പലർക്കും ഉറക്കം നഷ്ടപ്പെട്ട് ബോധക്ഷയം വരെ സംഭവിച്ചുവെന്നും റിപ്പോർട്ട്.