തൃശൂര്‍: ചാലക്കുടിപ്പുഴയില്‍ കാട്ടാനയുടെ ജഡം. കാലടി പ്ലാന്റേഷന്‍ അതിരപ്പിള്ളി ഡിവിഷനില്‍ ടി എസ് ആര്‍ ഫാക്ടറിക്ക് സമീപം പുഴയരികിലാണ് കൊമ്പന്റെ ജഡം കിടക്കുന്നത് കണ്ടത്.
read also: കനത്ത മഴ തുടരുന്നു : ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
മലവെള്ളത്തില്‍ ഒഴുകി വന്നതാണ് എന്നാണ് നിഗമനം. മസ്തകവും പുറവും വെള്ളത്തിനു മുകളില്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വാഴച്ചാല്‍ ഇരുമ്പ് പാലത്തിനു അടിയിലൂടെ ഒരു കാട്ടാന ഒഴുകി പോയിരുന്നു. നാട്ടുകാർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.