ചായത്തട്ടിലെ ദ്വാരത്തില്‍ വിരല്‍ കുടുങ്ങി: ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ അഗ്‌നിശമന സേന വിരല്‍ പുറത്തെടുത്തു


പാറശ്ശാല : ചായത്തട്ട് വൃത്തിയാക്കവെ തട്ടുകട ഉടമയുടെ വിരല്‍ ചായത്തട്ടിലെ ദ്വാരത്തില്‍ കുടുങ്ങി. അഗ്നിശമന സേനാംഗങ്ങളെത്തി ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ വിരല്‍ പുറത്തെടുത്തു.

read also : തിരുവനന്തപുരത്ത് മഴക്കുഴിയില്‍ വീണ് രണ്ടരവയസുകാരി മരിച്ചു

പാറശ്ശാലക്ക് സമീപം നെടുവാൻവിളയില്‍ തട്ടുകട നടത്തുന്ന സതീഷിന്റെ വലതുകയ്യിലെ നടുവിരലാണ് തട്ട് വൃത്തിയാക്കുന്നതിനിടയില്‍ വെള്ളം പുറത്തേക്ക് പോകുന്നതിനായി സ്ഥാപിട്ടുളള ദ്വാരത്തില്‍ കുടുങ്ങിയത്.   വിരല്‍ പുറത്തേക്കെടുക്കുന്നതിനായി സതീഷും സമീപവാസികളും അര മണിക്കൂറോളം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ പാറശ്ശാല അഗ്നിശമന സേനയെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച്‌ ചായത്തട്ട് മുറിച്ച്‌ വിരല്‍ പുറത്തെടുത്തു.