ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു: സംഭവം പയ്യോളിക്കും വടകരക്കുമിടയില്‍

[ad_1]

കോഴിക്കോട്: പയ്യോളിക്കും വടകരക്കുമിടയില്‍ തീവണ്ടി യാത്രക്കാരന് കുത്തേറ്റു. കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാള്‍ക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരന്‍ സ്‌ക്രൂ ഡൈവര്‍ ഉപയോഗിച്ചാണ് കുത്തിയത്.

Read Also: അര്‍ജുനായുള്ള കാത്തിരിപ്പ് 5-ാം ദിവസത്തിലേക്ക്, റഡാര്‍ ഉപയോഗിച്ച് മണ്ണിനടിയിലായ ലോറി കണ്ടെത്താന്‍ ശ്രമം

ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയില്‍ ആലപ്പി – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലായിരുന്നു സംഭവം. അക്രമിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. അക്രമി മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. മുറിവ് സാരമല്ലാത്തതിനാല്‍ കുത്തേറ്റ യാത്രക്കാരന്‍ കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നു.

[ad_2]