അതിശക്തമായ മഴ : വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി


വയനാട് : മഴ ശക്തമായ സാഹചര്യത്തില്‍ വയനാട്ടിലെ ട്യൂഷൻ സെൻ്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  നാളെ അവധി പ്രഖ്യാപിച്ച്  ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. മോഡല്‍ റസിഡൻഷല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല.

read also: കേരളത്തില്‍ വരും ദിവസങ്ങളിലും അതിതീവ്ര മഴ,കുറഞ്ഞ സമയം കൊണ്ട് വലിയ അളവിലുള്ള മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

അതേസമയം മഴ ശക്തമായി തുടരുന്നതിനാല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.