33 മണിക്കൂര്‍ പിന്നിട്ടു: കാണാതായ ജോയിക്കായുളള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി, ദൗത്യം നാവികസേന ഏറ്റെടുക്കും
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയില്‍ കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കായുളള തിരച്ചില്‍ 33 മണിക്കൂർ പിന്നിട്ടു. എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായി നടത്തിയ പരിശോധന താല്‍ക്കാലികമായി നിർത്തിവച്ചു. നാളെ പുതിയ സംഘം തിരച്ചില്‍ നടത്തും.
read also: ഭര്‍ത്താവില്‍ നിന്ന് മര്‍ദനം: നാല് മക്കള്‍ക്കൊപ്പം കിണറ്റില്‍ ചാടി യുവതി, കുട്ടികള്‍ക്ക് ദാരുണാന്ത്യം
മാലിന്യം നീങ്ങാത്തതാണ് ദൗത്യത്തിന് തിരിച്ചടിയാവുന്നത്. കൊച്ചിയില്‍ നിന്നുള്ള നേവി സംഘം തിരച്ചിലിനായി വൈകാതെ എത്തും. അതിനു ശേഷമാകും തിരച്ചിൽ ദൗത്യത്തിൽ തീരുമാനമുണ്ടാവുക.
കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങിയാണ് ഫയർഫോഴ്സിന്റെ സ്കൂബാ ഡൈവിങ് സംഘം ഇന്നും പരിശോധന നടത്തിയത്.