ദളിത് യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ ആക്രമിച്ച സംഭവം: രണ്ട് പ്രതികള്‍ പിടിയില്‍


ആലപ്പുഴ: ദളിത് യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15-ാംവാര്‍ഡ് കൈതവളപ്പ് ഷൈജു, ഷൈലേഷ് എന്നിവരെയാണ് പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഷൈജുവിന്‍റെ മകനും പരാതിക്കാരിയായ നിലാവിന്‍റെ സഹോദരന്മാരും കളിക്കുന്നതിനിടയിലുണ്ടായ കശപിശയാണ് മർദനത്തിൽ കലാശിച്ചത്. ബഹളത്തിനിടയിൽ പ്രായപൂർത്തിയാകാത്ത മകളെ ആക്രമിച്ചുവെന്നാണ് ഷൈജുവിന്‍റെ ആരോപണം.

തന്‍റെ സഹോദരന്മാരെ മർദ്ദിച്ചെന്ന് ആരോപിച്ച് നിലാവ് പൂച്ചാക്കൽ പൊലീസിൽ ഞായറാഴ്ച ഉച്ചക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് പെൺകുട്ടിക്ക് നേരെ റോഡിൽ ആക്രമണമുണ്ടായത്.