തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിൽ ചട്ട വിരുദ്ധ നിയമനം നടത്തിയെന്ന് കണ്ടെത്തൽ. ജോയിൻറ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച സിജെ സുരേഷ് കുമാറിനെതിരെയാണ് ചട്ട വിരുദ്ധ നിയമനം നടന്നിരിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ ചട്ടം ലംഘിച്ച് പുനർനിയമനം നടത്തിയ സംഭവത്തിൽ അക്കൗണ്ട് ജനറൽ വിശദീകരണം തേടി.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. വിരമിച്ച സിജെ സുരേഷ് കുമാറിന് അതേ തസ്തികയിൽ വീണ്ടും നിയമനം നൽകുകയായിരുന്നു. പുനർ നിയമനം നൽകണമെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കണമെന്നതാണ് ചട്ടം. പുനർനിയമന വ്യവസ്ഥ ലംഘിച്ചാണ് ഈ നിയമനം. കോടതി ഉത്തരവും ചട്ടവും പാലിക്കപ്പെട്ടില്ലെന്ന് അക്കൗണ്ട് ജനറൽ വ്യക്തമാക്കി.