ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാര്‍ത്ഥികളെ അളക്കേണ്ട : സജി ചെറിയാനു നേരെ വിമർശനവുമായി കെ എസ് യു


തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് പാസായ പല കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഇതിനെതിരെ കെ.എസ്.യു രംഗത്ത്. മന്ത്രിയുടെ പ്രസ്താവന

വിദ്യാർത്ഥി സമൂഹത്തെ പരിഹസിക്കുന്നതാണെന്നും മന്ത്രി പ്രസ്താവന പിൻവലിച്ച്‌ മാപ്പു പറയണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളെ അളക്കേണ്ടെന്നും കെ.എസ്.യു വ്യക്തമാക്കി.

read also: കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52 വയസുകാരി മരണപ്പെട്ടു : യുവാവിന് മൂന്നര വര്‍ഷം തടവ്

കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉള്‍ക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതല്‍ പദ്ധതികള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ് സി ഇ ആർ ടി അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങള്‍ അടർത്തി എടുത്താണ് വിവാദം ഉണ്ടാക്കിയിരിക്കുന്നതെന്നും പ്രസംഗം മൊത്തം കേട്ടാല്‍ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനം ആണ് അദ്ദേഹം നടത്തിയത് എന്ന് വ്യക്തമാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.