തിരുവനന്തപുരം: അക്ഷയ, ഫ്രണ്ട്‌സ് കേന്ദ്രങ്ങളിലൂടെ വൈദ്യുതി ബില്‍ അടയ്ക്കാനുള്ള സൗകര്യം കെ എസ് ഇ ബി നിർത്തലാക്കി. ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുക കെഎസ്‌ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
read also: ഇടപാടുകാരന്റെ ആത്മഹത്യ: മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം, ചെമ്പഴന്തി സഹകരണബാങ്ക് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്
70 ശതമാനത്തോളം ഉപഭോക്താക്കളും ഓണ്‍ലൈന്‍ വഴിയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. പണമടക്കാനായി നിരവധി നിരവധി ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ കെഎസ്‌ഇബി ഒരുക്കിയിട്ടുണ്ട്. നേരിട്ടെത്തി സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും പണമടയ്ക്കാൻ സൗകര്യമുണ്ട്.