ടിവി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരൻ മരിച്ചു


കൊച്ചി: ടിവി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടില്‍ അനസിന്‍റെ മകൻ അബ്ദുള്‍ സമദാണ് ചികിത്സയിലിരിക്കേ മരിച്ചത്.

തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടില്‍ സ്റ്റാൻഡില്‍ വച്ചിരുന്ന ടിവി സ്റ്റാൻ്റിനൊപ്പം കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു.

read also: ഇടുക്കിയില്‍ രാത്രി യാത്രയ്ക്ക് നിരോധനം: അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

അപകടത്തില്‍ കുട്ടിയുടെ തലയ്ക്കും കഴുത്തിനുമുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നെന്ന് ആശുപത്രി അ‌ധികൃതർ അ‌റിയിച്ചു.