വയനാട്: തലപ്പുഴയിൽ കുഴി ബോംബ് കണ്ടെത്തി. മക്കിമല മേഖലയിൽ വനവകുപ്പ് ഉദ്യോഗസ്ഥരാണ് കുഴി ബോംബ് കണ്ടെത്തിയത്.
read also: ടിവി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരൻ മരിച്ചു
പൊലീസ് സ്ഥിരമായി പരിശോധനകൾക്കും മറ്റും എത്തുന്ന വഴിയിലാണ് കുഴി ബോംബ് കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മാവോയിസ്റ്റുകളാണോ കുഴി ബോംബ് വച്ചതെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു