പത്തനംതിട്ടയില്‍ മകളെ ശല്യം ചെയ്ത ആളുടെ മൂക്കിന്റെ പാലം തകര്‍ത്ത് അമ്മ


പത്തനംതിട്ട: മകളോട് മോശമായി പെരുമാറിയ ആളിന്റ മുക്കടിച്ച് തകർത്ത് അമ്മ. പത്തനംതിട്ട ജില്ലയിലെ ഏനാത്താണ് സംഭവം. ബസിനുള്ളിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയെ ആണ് പെൺകുട്ടിയുടെ അമ്മ കൈകാര്യം ചെയ്തത്.

അടിയേറ്റ് ഇയാളുടെ മൂക്കിന്റെ പാലം പൊട്ടി. രാധാകൃഷ്ണപിള്ളയ്ക്ക് എതിരെ പോക്സോ ചുമത്തി പ്രകാരം കേസെടുത്തു. അടൂർ മുണ്ടപ്പള്ളി സ്വദേശിയാണ് ഇയാൾ.