കൊല്ലം: ഒന്നരവര്‍ഷത്തോളം ലിവിങ് ടുഗെദര്‍ ആയിരുന്ന യുവാവിനെതിരെ പീഡന പരാതിയുമായി യുവതി. സംഭവത്തില്‍ കൊല്ലം കുറ്റിക്കാട് സ്വദേശിയായ അനുജിത്തിനെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഒമ്പത് മാസം തിരുവനന്തപുരത്തും ആറുമാസം ബംഗളൂരുവിലും ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നു. പിന്നീട് ഇവര്‍ പിണങ്ങിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
read also: ഉദ്ഘാടനം അഞ്ചുമാസം മുൻപ്: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലത്തിൽ വിള്ളൽ
എന്നാല്‍ യുവതി വിവാഹിതയായ വിവരം യുവാവ് അറിഞ്ഞിരുന്നില്ലെന്നും ഇക്കാര്യം അറിഞ്ഞതോടെ പിന്മാറാന്‍ ശ്രമിച്ചപ്പോള്‍ യുവതി പരാതി നല്‍കുകയായിരുന്നുവെന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം യുവതി പരാതിയിൽ ഉന്നയിക്കുന്നുണ്ട്.