അമിതമായി പൊറോട്ട ചേർത്ത് തീറ്റ നല്‍കി: കൊല്ലത്ത് അഞ്ച് പശുക്കള്‍ ചത്തു, ഒൻപതു പശുക്കൾ അവശ നിലയിൽ


കൊല്ലം: അമിതമായി പൊറോട്ട ചേർത്ത് തീറ്റ നല്‍കിയതിനെ തുടർന്ന് അഞ്ച് പശുക്കള്‍ ചത്തു. കൊല്ലം വെളിനല്ലൂരിലാണ് സംഭവം. വട്ടപ്പാറ സ്വദേശി ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്.

ഇന്നലെയാണ് പൊറോട്ടയും ചക്കയും ചേർത്ത തീറ്റ ഹസ്ബുള്ള പശുക്കള്‍ക്ക് നല്‍കിയത്. വൈകിട്ടോടെ പശുക്കള്‍ തീറ്റയെടുക്കാതാവുകയും അവശനിലയില്‍ കാണപ്പെടുകയുമായിരുന്നു. പിന്നാലെ ഓരോ പശുക്കളായി ചത്തു. ഒൻപതു പശുക്കൾ അവശ നിലയിലാണ്. ഇതോടെ ഇയാള്‍ മൃഗഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു.

read also: ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി: സംഭവം ഗംഗാ നദിയിൽ

തുടർന്ന് നടത്തിയ പരിശോധനയില്‍ അമിതമായി പൊറോട്ട നല്‍കിയതാണ് മരണകാരണമെന്ന് കണ്ടെത്തി. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നുള്ള എമർജൻസി റെസ്‌പോണ്‍സ് ടീം അവശനിലയിലുള്ള മറ്റ് പശുക്കള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. പശുക്കളുടെ തീറ്റയെ കുറിച്ച്‌ കർഷകർക്ക് അവബോധം നല്‍കുമെന്ന് ഫാം സന്ദർശിച്ച ശേഷം മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു.