കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച ശ്രീഹരിയെഅച്ഛൻ തിരിച്ചറിഞ്ഞത് കൈയിലെ ടാറ്റു കണ്ടാണ്. ഇന്നലെ രാത്രി 12 മണിക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം തിരിച്ചറിയാനായി വിളിച്ചു. പോയി നോക്കിയപ്പോള്‍ മുഖത്ത് നിറയെ നീരായത് കൊണ്ട് മകനെ തിരിച്ചറിയാന്‍ പറ്റുന്നില്ലായിരുന്നുവെന്നും പ്രദീപ് പറയുന്നു. പിന്നെ കൈയിലെ ടാറ്റു നോക്കിയാണ് മകനെ തിരിച്ചറിഞ്ഞത്.
read also അരിവാളുകൊണ്ട് വെട്ടിയത് 95 തവണ, അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ 24 കാരിയ്ക്ക് വധ ശിക്ഷ
27കാരനായ ശ്രീഹരി ചങ്ങനാശേരി ഇത്തിത്താനം ഇളംകാവ് കിഴക്കേട്ടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ അഞ്ചാം തീയതിയാണ് ശ്രീഹരി ജോലിക്ക് വേണ്ടി കുവൈത്തിലെത്തിയത്. തങ്ങള്‍ രണ്ട് പേരും ഒരേ കമ്പനിയിലാണ് ജോലി ചെയ്തിരുന്നതെന്നും പ്രദീപ് പറഞ്ഞു.