ആലപ്പുഴ: നിര്‍മാണത്തിലിരിക്കുന്ന ആലപ്പുഴ ബൈപ്പാസ് ഉയരപ്പാതയില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി. 68ാം നമ്പര്‍ തൂണിന് സമീപമുണ്ടായ അപകടത്തില്‍ കോണ്‍ഗ്രീറ്റ് കഷ്ണങ്ങള്‍ സമീപത്തെ വീടുകൾക്ക് അടുത്തായി തെറിച്ച് വീണു. പാതയുടെ ബലപരിശോധനയ്ക്കിടെയാണ് വെസ്റ്റ് വില്ലേജ് ഓഫീസിന് സമീപം നിര്‍മാണത്തിലുള്ള ഗര്‍ഡറില്‍ പൊട്ടിത്തെറിയുണ്ടായത്.
read also: അഹന്തയില്‍ നിന്ന് മുക്തി നേടുന്നു: തിരുപ്പതിയിലെത്തി മൊട്ടയടിച്ച് രചന നാരായണൻകുട്ടി
നിര്‍മാണം കഴിഞ്ഞ് 20 ദിവസംപിന്നിടുമ്ബോഴാണ് ഗര്‍ഡറുകളില്‍ ‘സ്‌ട്രെസിങ്’ എന്ന ബല പരിശോധന നടത്തുന്നത്. ഗര്‍ഡറിന്റെ ഉള്ളിലേക്ക് പൈപ്പുകള്‍ കയറ്റി പ്രഷര്‍ ചെയ്ത് വലിക്കുന്നതാണു പരിശോധന രീതി. ഈ രീതിയിലുള്ള പരിശോധന നടത്തുമ്പോഴായിരുന്നു പൊട്ടിത്തെറിയുണ്ടായത്. കോണ്‍ക്രീറ്റിന് വേണ്ടതുപോലെ ബലം ഇല്ലാത്തതാവാം പൊട്ടിത്തെറിയുടെ കാരണമെന്നും വിദഗ്ധര്‍ പറയുന്നു.