ബിനു പുളിക്കകണ്ടത്തിനെ സിപിഎം പുറത്താക്കി | CPIM, Kerala Congress, jose k mani, cpm councillor, Pala Municipality, Pala Municipality CPM Councillor, Binu Pulikakandam, Kottayam, Kannur, Kerala, Latest News, News


കോട്ടയം: പാര്‍ട്ടി വിരുദ്ധ നിലപാടുകളുടെ പേരിൽ പാലാ നഗരസഭ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഎം പുറത്താക്കി.

കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ ബിനു പുളിക്കകണ്ടം വിമര്‍ശനം ഉന്നയിച്ചതാന് നടപടിയ്ക്ക് കാരണം. ബിനുവിനെ പുറത്താക്കാനുള്ള പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കി.

read also: വിവാഹം കഴിക്കാന്‍ പണം നല്‍കിയില്ല: അച്ഛനെ ജീവനോടെ തീവെച്ച്‌ കൊലപ്പെടുത്തി മകന്‍

ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതില്‍ സിപിഎം അണികള്‍ക്കും എതിര്‍പ്പുണ്ടെന്നും ജോസ് ജനങ്ങളില്‍ നിന്ന് ഓടി ഒളിക്കുകയാണെന്നും ബിനു വിമര്‍ശിച്ചിരുന്നു. ജനങ്ങളെ നേരിടാന്‍ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നത്. പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നായിരുന്നു ബിനുവിന്റെ വിമർശനം.

കൂടാതെ, പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തില്‍ മുന്നില്‍ നിന്ന ബിനു കേരള കോണ്‍ഗ്രസിന് നഗരസഭ ചെയര്‍മാന്‍ സ്ഥാനം നല്‍കിയപ്പോള്‍ മുതല്‍ കറുത്ത വസ്ത്രം ധരിച്ചു പ്രതിഷേധത്തില്‍ ആയിരുന്നു. ജോസ് കെ മാണിക്ക് രാജ്യ സഭ സീറ്റ് നല്‍കിയതിന് പിന്നാലെ കറുത്ത വസ്ത്രം ഉപേക്ഷിക്കുകയാണെന്നും ബിനു പ്രതികരിച്ചിരുന്നു.