അബുദാബി: കണ്ണൂർ സ്വദേശിയായ യുവതി അബുദാബിയില്‍ മരിച്ച നിലയില്‍. ചിറയ്ക്ക് മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശി മനോഗ്ന (31) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിലാണ് മനോഗ്നയെ കണ്ടെത്തിയത്.
read also: ഉപദ്രവിക്കുന്നുവെന്ന് ഭാര്യയുടെ പരാതി, പോലീസ് വിളിപ്പിച്ച യുവാവ് സ്റ്റേഷനില്‍വെച്ച് കൈഞരമ്പ് മുറിച്ചു
മനോഗ്നയുടെ ഭർത്താവ് ലിനകിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. ഇയാളെ ഗുരുതരാവസ്ഥയില്‍ അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനോഗ്നയുടെ മൃതദേഹം ബനിയാസ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെ ബന്ധുക്കള്‍ക്ക് ആത്മഹത്യ എന്നാണു വിവരം ലഭിച്ചത്.