അടുക്കളയില്‍ ചാരായ നിര്‍മാണം: ചാലക്കുടിയില്‍ യുവാവ് അറസ്റ്റില്‍


തൃശൂര്‍: വീട്ടില്‍ വ്യാജ ചാരായം നിര്‍മ്മിച്ച പരിയാരം മണലായി വേങ്ങൂരാന്‍ വീട്ടില്‍ റിജു അറസ്റ്റിൽ. ചാലക്കുടി എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് സമീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടില്‍ നിന്നും 10ലിറ്റര്‍ വ്യാജ ചാരായവും 80ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സ്വന്തം ഉപയോഗത്തിനും വില്പനക്കായുമാണ് വ്യാജ ചാരായം നിര്‍മ്മിക്കുന്നതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

read also: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചു: 18 പേര്‍ക്ക് പരിക്ക്

അസി. ഇന്‍സ്പെക്ടര്‍മാരായ ജെയ്സണ്‍ ജോസ്, കെ എന്‍ സുരേഷ്, ഇ പി ദിബോസ്, പി പി ഷാജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.