തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി അടുത്ത ഏഴ് ദിവസം മഴ കനക്കുമെന്നു മുന്നറിയിപ്പ്. ഇടുക്കിയില്‍ തുടരുന്ന കനത്ത മഴയിൽ തൊടുപുഴ-പുളിയന്മല നാടുകാണി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു.
കാറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു അപകടം ഉണ്ടായെങ്കിലും യാത്രക്കാരെ രക്ഷപെടുത്തി. തൊടുപുഴ- പുളിയന്മല റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കി.
read also: എയര്‍ ഹോസ്റ്റസിനെ സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് മലയാളി: തില്ലങ്കേരി സ്വദേശി അറസ്റ്റില്‍
തീവ്രമഴ കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്.